തിരുനാവായ മണപ്പുറത്തെ മഹാവിസ്മയം......
നിലപാട് തറ ഭാരതപ്പുഴയുടെ തീരത്തു തിരുനാവായയിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തപ്പെട്ടിരുന്ന വാണിജ്യ മേളയായിരുന്നു മാമാങ്കം. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിനടുത്തായിരുന്നു ഈ മഹാ മേള നടന്നിരുന്നത്. മാമാങ്കത്തിൻറെ ഉത്ഭവത്തെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.എന്നാലും ചേരമാൻ പെരുമാളിന്റെ ഭരണകാലാവധിയായ 12 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്സവം നടന്നിരുന്നത് എന്ന വാദത്തിനാണ് പ്രാബല്യം കൂടുതൽ. ഓരോ 12 വർഷം കൂടുമ്പോളും പുതിയ പെരുമാളിനെ തിരഞ്ഞെടുക്കാൻ വേണ്ടി ആരംഭിച്ച മഹാമഹം ആണ് മാമാങ്കം . മാഘ മാസത്തിലെ ( മകര മാസത്തിലെ ) മകം നാളിൽ നടന്നിരുന്ന ഉത്സവം എന്നുള്ളത് ലോപിച്ചാണ് മാമാങ്കം എന്ന് ആയിത്തീർന്നു എന്ന് പറയപ്പെടുന്നു. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യ...