Posts

Showing posts from January, 2020

മലയാള സാഹിത്യത്തിലെ പ്രഥമ ഗണനീയൻ

Image
മലയാള സാഹിത്യത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പേരാണ് അപ്പു നെടുങ്ങാടി.മലയാള നോവൽ മേഖലക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ് എന്ന് പറയാം . മലയാളത്തിലെ ആദ്യ നോവൽ ആയ 'കുന്ദലത' യുടെ കർത്താവാണ് അപ്പു നെടുങ്ങാടി .  കോഴിക്കോട് ജില്ലയിലെ മാങ്കാവ് പുതിയപറമ്പിൽ തലക്കോടി മഠത്തിൽ കുഞ്ചുക്കുട്ടികോവിലമ്മയുടെയും സാമൂതിരികോവിലകത്തെ മാനവിക്രമൻ തമ്പുരാൻറെയും മകനായി 1860 ഒക്ടോബർ 11 നു ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും  കേരളവിദ്യാശാലയിലും  (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി.  1899-ൽ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.

പ്ലാസി മരചുവട്ടിലെ മഹായുദ്ധം

Image
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി   ബംഗാൾ നവാബിന്റെയും  അദ്ദേഹത്തിന്റെ  ഫ്രഞ്ച് സഖ്യകക്ഷികളുടെയും  മേൽ നേടിയ നിർണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു  പ്ലാസ്സി യുദ്ധം  . അടുത്ത രണ്ടു നൂറ്റാണ്ടിൽ  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ   ഈ യുദ്ധം നിർണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു .   1757   ജൂൺ 23 -നു  പശ്ചിമ ബംഗാളിലെ   ഭാഗിരഥി നദിയുടെ  തീരത്തുള്ള  പലാശി  എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്.  കൽക്കത്തയ്ക്ക്  150 കിലോമീറ്റർ വടക്കായി അന്ന്  ബംഗാൾ നവാബിന്റെ  തലസ്ഥാനമായിരുന്ന  മൂർഷിദാബാദിനു സമീപത്താണ്  പലാശി. പലാശി എന്നതിനെ ഇംഗ്ലീഷുകാർ പ്ലാസി എന്ന് ഉച്ചരിച്ചാണ്‌ പ്ലാസി യുദ്ധം എന്ന നാമം ഈ യുദ്ധത്തിനു വന്നു ചേർന്നത്. പലാശി എന്ന പേര്‌ വന്നതാകട്ടെ പലാശ് എന്ന ചുവന്ന പൂ വിരിയുന്ന ഒരു മരത്തിൽ നിന്നാണ്‌ ( കാട്ടുതീ  എന്നും ഈ ചെടി അറിയപ്പെടുന്നു).  ഹോളി  ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ നിർമ്മിക്കുന്നതിന്‌ ഈ പൂവ് ഉപയോഗിക്കുന്നു യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര ന...

പൈ യുടെ വിലയറിഞ്ഞ തൃശ്ശൂർക്കാരൻ..........

Image
ഗണിത - ജ്യോതിശാസ്ത്ര പഠന മേഖലകൾക്ക് ഭാരതം നൽകിയ സംഭാവനകൾ വർണനാതീതമാണ്. അക്ഷരലക്ഷം ഗണിതം എഴുതിയ വാൽമീകി മുതൽ ഹോരാശാസ്ത്രം എഴുതിയ വരാഹമിഹിരൻ വരെ ആ ചങ്ങലയിലെ കണ്ണികൾ നീളുന്നു . എ.ഡി. പതിനാലാം   നൂറ്റാണ്ടിൽ കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ (പണ്ട് സംഗമഗ്രാമം എന്ന് അറിയപ്പെട്ടിരുന്നു) ജനിച്ച ഇരിങ്ങാടപ്പിള്ളി മാധവൻ നമ്പൂതിരിയാണ് ആദ്യമായി പൈ എന്ന അളവിൻറ്റെ വില കണക്കു കൂട്ടിയതു. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് മാത്തമാറ്റിക്സ് (മാധവൻറെ കളികൾ) എന്ന വാക്ക് ഉണ്ടായതു എന്ന് വിശ്വസിക്കപ്പെടുന്നു . പൈ യുടെ വില കണ്ടു പിടിക്കുന്ന സിദ്ധാന്തത്തിനു മാധവ - ഗ്രിഗറി സിദ്ധാന്തം എന്ന് പേര് വന്നത് ഇതിനാലാണെന്നു പറയുന്നു .  ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു  അനന്തശ്രേണി  ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അത്‌ കണ്ടെത്തിയത് ഇദ്ദേഹമാണ്‌ . 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കര...

ഇടുക്കിക്കും തീവണ്ടിയോ????

Image
മൂന്നാർ റെയിൽവെ മൂന്നാറിൽ  1909 മുതൽ 1924വരെ ഉണ്ടായിരുന്ന റെയിൽവേ ആണ്  മൂന്നാർ റെയിൽവേ  അല്ലെങ്കിൽ  കുണ്ടല വാലി റെയിൽവേ  എന്നറിയപ്പെടുന്നത് . സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഇത്. ജി എസ് ഗില്ലിസ് എന്ന ബ്രിട്ടീഷ് എഞ്ചിനീയർ ആണ് ഈ മോണോറെയിൽ സംവിധാനം നിർമ്മിച്ചത്.     ഇന്ത്യയിലെ ആദ്യത്തെ  മോണോ റെയിൽ സിസ്റ്റം  ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി (610 mm) വീതിയുള്ള നാരോ ഗേജ് ആക്കിമാറ്റി. 1924 വരെ പ്രവർത്തന ക്ഷമമായിരുന്ന മൂന്നാർ റെയിൽവേ 1924 ൽ കേരളത്തിൽ ഉണ്ടായ  തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം  എന്നറിയപ്പെടുന്ന പ്രളയത്തിൽ തകർന്നു. കേരളത്തിൽ  1924  ജൂലൈ - ഓഗസ്റ്റ്‌  മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ്  തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം .  കൊല്ലവർഷം  1099ലാണ്   ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ  കേരളം  കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099  കർക്കിടകമാസം  ഒന്നിന് തുടങ്ങി മൂന്നാഴ്ചയ...

നിത്യഹരിത വനത്തിലെ വിശിഷ്ടാതിഥി

Image
സിംഹവാലൻ കുരങ്ങ്‌ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന  കുരങ്ങുകളാണ്‌   സിംഹവാലൻ കുരങ്ങ്‌  (Lion-tailed Macaque) ശാസ്ത്രീയനാമം  Macaca silenus  എന്നാണ്‌.  ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്. കേരളത്തിൽ  സൈലന്റ് വാലിയിലും  തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്. വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാ‍ത്രമാണ്. അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത് ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വർഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം. പാണ്ഡവന്മാരുമായി   ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങൾ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന  ...

ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ

Image
കൊല്ലം ജില്ലയിലെ ചടയമംഗലം  ജടായുപ്പാറയിൽ  64 ഏക്കറിൽ  സ്ഥിതി ചെയ്യുന്ന   ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എർത്ത്സ് സെന്റർ അഥവാ ജടായു നേച്ചർ പാർക്ക്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണു നിർമ്മാണം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മി ച്ച  കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. രാമായ ണ ത്തിലെ ജടായുവിന്റേതായ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. നൂറുകോടി ചിലവിൽ പണിതുയർത്തിയ  പാർക്കിൽ ഒരു 6D തീയേറ്റർ,മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ സംവിധാനം,ഒരു ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ സംവിധാനങ്ങൾ  ഉണ്ട്  . അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമാണ്. ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിർമിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളിൽ പച്ചപ്പ് നിറഞ്ഞുവളർന്നു.  കേരളത്തിൽ  നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ്  രാജീവ് അഞ്ചൽ . 1997-ലെ  ഓസ്കർ പുരസ്കാരത്തിനുവേണ്ടി  നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാ...

സൈക്കിളിൽ തുടങ്ങിയ യാത്ര

Image
സൈക്കിളിൽ തുടങ്ങിയ യാത്ര  ഇന്ത്യ  റഷ്യൻ സഹായത്തോടെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്ന കാലത്തു അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ ജവഹർ ലാൽ നെഹ്‌റു  ഹോമി ജെ ഭാഭയെ അതിൻറെ ചുമതലകൾ കൊടുത്തു ഏല്പിച്ചു . അദ്ദേഹം വിക്രം സാരാഭായിയെ തൻ്റെ ദൗത്യത്തിലേക്കു കൊണ്ട് വന്നു . അങ്ങിനെ Nike  Apache   എന്ന നാസ നിർമ്മിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ സൈക്കിളിലും, കാളവണ്ടിയിലുമായിട്ടാണ് തുമ്പയിലെ  റോക്കറ്റ്‌ വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചത്. അങ്ങിനെ  സെന്റ് മേരി മഗ്ദലിൻ പള്ളിയുടെ പൂന്തോട്ടത്തിൽ നിന്നും. 1963 നവംബർ 21 ന് ഇന്ത്യ നക്ഷത്രങ്ങളിലേക്ക് സഞ്ചരിച്ചു. ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപിക്കപ്പെട്ടു അമേരിക്കയെയും റഷ്യയെയും, ചൈനയേയുമൊക്കെ മറികടക്കുന്ന നമ്മുടെ സാങ്കേതിക കുതിപ്പിന് പിന്നിൽ തീയിൽ കുരുത്ത ഇത്തരം യാഥാർഥ്യങ്ങളുമുണ്ട്.ഇന്ന് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വ റോക്കറ്റ് വിക്ഷേപണ ദൗത്യം ആദ്യ ശ്രമത്തിൽ തന്നെ പൂർത്തിയാക്കിയ ആദ്യ രാജ്യം എന്ന നേട്ടവും കൈവരിച്ചു നിൽക്കുമ്പോൾ ആദ്യ ദൗത്യം പ്രാധാന്യം അർഹിക്കുന്നു .