മലയാള സാഹിത്യത്തിലെ പ്രഥമ ഗണനീയൻ
മലയാള സാഹിത്യത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പേരാണ് അപ്പു നെടുങ്ങാടി.മലയാള നോവൽ മേഖലക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ് എന്ന് പറയാം . മലയാളത്തിലെ ആദ്യ നോവൽ ആയ 'കുന്ദലത' യുടെ കർത്താവാണ് അപ്പു നെടുങ്ങാടി .
കോഴിക്കോട് ജില്ലയിലെ മാങ്കാവ് പുതിയപറമ്പിൽ തലക്കോടി മഠത്തിൽ കുഞ്ചുക്കുട്ടികോവിലമ്മയുടെയും സാമൂതിരികോവിലകത്തെ മാനവിക്രമൻ തമ്പുരാൻറെയും മകനായി 1860 ഒക്ടോബർ 11 നു ജനിച്ചു.
കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി.
1899-ൽ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.


Comments
Post a Comment