കൊവിഡിനിടയില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു പേര്. അതാണ് ഉംപുന്‍ എന്ന ചുഴലിക്കൊടുങ്കാറ്റ്. 2020 ല്‍ ഇന്ത്യയില്‍ ആദ്യമായി വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ചുഴലിക്കാറ്റിനും കൊടുങ്കാറ്റിനും ഫാനി, തിത്ലി, ലൈല, ഹെലന് എന്നീ പേരുകള്‍ ഇതിനുമുമ്പും കേട്ടിട്ടുണ്ട്. പലപ്പോഴും ഈ പേരുകള്‍ രസകരമായി തോന്നാം. എന്നാല്‍, ഇവ എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വരുന്ന ചുഴലികള്‍ക്ക് അവയെ തിരിച്ചറിയാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും വേണ്ടിയാണ് മുന്‍കൂട്ടി പേരുകള്‍ ഇടുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റിന് മുന്‍കൂട്ടി പേരുകള്‍ ഇട്ടിട്ടുണ്ട്. 13 രാജ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര പരിധിയില്‍ വരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്, മാലദ്വീപ്, മ്യാന്മര്, ഒമാന്‍, പാകിസ്ഥാന്, ഖത്തര്‍, സൗദി, ശ്രീലങ്ക, തായ്ലാന്റ്, യുഎഇ, യമന്‍ തുടങ്ങിയവരാണ് 13 രാജ്യങ്ങള്‍. അന്താരാഷ്ട്ര കാലാവസ്ഥാ കേന്ദ്രം അംഗീകരിച്ച 169 ...
Comments
Post a Comment