വൈറ്റ്ഹൗസ് - അറിയേണ്ടതെല്ലാം !!!!


എന്താണ് വൈറ്റ്ഹൗസ്?





അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയും കാര്യനിര്‍വ്വഹണ സ്ഥലവും കൂടിയാണ് വൈറ്റ് ഹൗസ് . മറ്റൊര രീതിയില്‍ പറഞ്ഞാല്‍ ലോകത്തിന്റെ തന്നെ ഹെഡ്ക്വാര്‍ട്ടേഴസ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ ഈ മന്ദിരത്തിന് വെള്ളപൂശിയതുകൊണ്ടുതന്നെയാണ്‌ വൈറ്റ്ഹൗസ് എന്ന പേരു ലഭിച്ചത്. 1791ല്‍ അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടണ്‍ തനെയാണ് ഈ സ്ഥലം കണ്ടെത്തിയത്. 1800 ല്‍ ജോണ്‍ ആഡംസ് മുതല്‍ ഓരോ അമേരിക്കന്‍ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം..നവവാസ്തു ശൈലിയില്‍ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാര്‍ബിള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ല്‍ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂര്‍ണമായി നശിപ്പിക്കുകയുണ്ടായി. എന്നാല്‍ പുനര്‍നിര്‍മ്മാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും, 1817ല്‍ പകുതിയോളം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോന്റോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിര്‍മ്മാണം അതിനു ശേഷവും തുടരുകയുണ്ടായി. തത്ഫലമായി അര്‍ദ്ധവൃത്താകൃതിയില്‍ തെക്കേ നടപന്തല്‍ 1824ലും വടക്കേ നടപന്തല്‍ 1829ലും പൂര്‍ത്തീകരിച്ചു.

132 മുറികള്‍ ഉള്ള ഈ ഭീമന്‍ കെട്ടിടം മൊത്തം 55,000 ചതുരശ്ര അടിയുണ്ട്. 412 വാതിലുകളും,147 ജനലുകളും,28 നെരിപ്പോടുകളും, 35ബാത്ത് റൂമുകളും ഉണ്ട്. മൊത്തം 18 ഏക്കര്‍ സ്ഥലത്താണ് ഇത് നിലനില്‍ക്കുന്നത്. യുഎസിലെ റിയല്‍ എസ്റേറ്റ് പോര്‍ട്ലായ സില്ലോയിലെ വിവരങ്ങള്‍ അനുസരിച്ച്‌ വൈറ്റ് ഹൗസിന്റെ വില 3190 ലക്ഷം ഡോളറാണ്.കെട്ടിടത്തിന്റെ പ്രവേശന കവാടം, കാവക്കാര്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി വൈറ്റ്ഹൗസ് കെട്ടിടത്തെക്കുറിച്ചുള്ള സര്‍വ്വകാര്യങ്ങളും സില്ലോയില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ പുറംഭാഗം മാത്രം വെള്ളപൂശാന്‍ 1710 ലിറ്റര്‍ പെയന്റ് വേണം എന്നും കണക്കാക്കുന്നു. ചരിത്രപ്രാധാന്യമുള്ള പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്.

പ്രസിഡറിന്റെ വസതിയായതുകൊണ്ടും അതീവ സുരക്ഷയുള്ളതുകൊണ്ടും ഇങ്ങോട്ട് ആരെയും പ്രവേശിപ്പിക്കില്ല എന്നും കരുതരുത്. വൈറ്റ് ഹൗസ് ടൂറിസം എന്നത് അമേരിക്കയ്ക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഏര്‍പ്പാടാണ്. നേരത്തെ ബുക്ക് ചെയ്താല്‍
വൈറ്റ് ഹൗസിന്റെ ഒരു ഭാഗം സഞ്ചാരികള്‍ക്ക് കാണാം. വേര്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം, വെരിഫിക്കേഷന്‍ അല്‍പ്പം കര്‍ശനമാണെന്ന് മാത്രം. വൈറ്റ് ഹൗസ് ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഏതാനും തവണ തുറന്നിട്ടിരിക്കുന്നു. ജാക്ക്ലൈന്‍ കെന്നഡി ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് ഗാര്‍ഡന്‍, സൗത്ത് ലോണ്‍ എന്നിവ സന്ദര്‍ശിക്കാന്‍ സന്ദര്‍ശകരെ ക്ഷണിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ ലാഫയേറ്റ് പാര്‍ക്ക് എഴ് ഏക്കറിലധികം പൊതു ഉദ്യാനമാണ്. ഫോട്ടോ എടുത്ത് കാഴ്ച ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ്. പൊതു പ്രക്ഷോഭങ്ങള്‍, റേഞ്ചര്‍ പ്രോഗ്രാമുകള്‍, പ്രത്യേക ഇവന്റുകള്‍ എന്നിവയ്ക്കായി പലപ്പോഴും ഉപയോഗിക്കുന്ന ഒരു മേഖലയാണ് ഇത്. വൈറ്റ് ഹൗസില്‍ ഒരു വിസിറ്റര്‍ സെന്റര്‍റുമുണ്ട്.

അതായത് പുറത്തിനിന്ന് പ്രചരിക്കുന്നപോലെ പൂര്‍ണ്ണമായും അടിച്ചിട്ട ഒരു കെട്ടിടമല്ല വൈറ്റ് ഹൗസ് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് പ്രക്ഷോഭകാരികള്‍ക്ക് ഇങ്ങോട്ട് എഴുപ്പത്തില്‍ കയറിവരാന്‍ കഴിയുന്നതും. നേരത്തെ ഒക്കിപ്പെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭ സമയത്തും സമരക്കാര്‍ വൈറ്റ്ഹൗസില്‍ എത്തിയിരുന്നു. പലതവണ പുനരുദ്ധരിക്കുകയും പുതുക്കു പണിയുകയും ചെയ്തിട്ടുണ്ട് ഈ മന്ദിരം. ഇതിലേക്കുള്ള വഴികള്‍പോലും വേറെയാക്കിയിട്ടുണ്ട്. 1995ലെ ഒക്ലാമ ബോംബ് സ്ഫോടത്തിനുശേഷം ചില വഴികളില്‍ മാറ്റമുണ്ടായി. അതുപോലെ വേള്‍ഡ ട്രേഡ് സെന്റര്‍ ആക്രമണം സുരക്ഷയുടെ തീവ്രത വര്‍ധിപ്പിച്ചു. ഇന്ന് വെര്‍ച്വല്‍ റിയാലിറ്റി വഴിയുള്ള റോബോര്‍ട്ടിക് സുരക്ഷയാണ് മന്ദിരത്തിന് കൂടുതലായി ഒരുക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ പുറമേ തോക്ക് പിടിച്ച്‌ കാവല്‍ക്കാരെ കണ്ടില്ലെങ്കിലും സുരക്ഷ ശക്തമാണ്. നോര്‍വീജിയന്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം എന്ന വിഖ്യാത ഫോഴസിനാണ വൈറ്റ് ഹൗസിന് മുകളിലുള്ള എയര്‍ സ്പേസിന്റെ നിയന്ത്രണം. ഈ മന്ദിരത്തിന് മുകളില്‍കൂടി വിമാനം പറക്കാന്‍ അനുവദിക്കാറില്ല. അതുകൊണ്ടതന്നെ വൈററ് ഹൗസിനെ ആര്‍ക്കും ആക്രമിക്കാനും കഴിയില്ല. അഥവാ ഒരു ആക്രമണം ഉണ്ടായാലുള്ള പ്ലാന്‍ ബിയാണ് ഭൂഗര്‍ഭ അറ. ഇതിന്റെ വിശദാംശങ്ങള്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പുറത്ത് വിട്ടിട്ടില്ല. വൈറ്റഹൗസിന് അകത്തുതന്നെ ഹെലിപാഡും തുരങ്കങ്ങളും ഉണ്ട്. ഒരു ആക്രമണം ഉണ്ടായാല്‍ എത് നിമിഷവും പ്രഡിന്റിന്റെ പുറത്തെത്തിക്കാന്‍ അവര്‍ക്ക് കഴിയും.


Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????

'ഉംപുന്‍'- പേര് നിര്‍ദേശിച്ചതാര്?