പൈ യുടെ വിലയറിഞ്ഞ തൃശ്ശൂർക്കാരൻ..........





ഗണിത - ജ്യോതിശാസ്ത്ര പഠന മേഖലകൾക്ക് ഭാരതം നൽകിയ സംഭാവനകൾ വർണനാതീതമാണ്. അക്ഷരലക്ഷം ഗണിതം എഴുതിയ വാൽമീകി മുതൽ ഹോരാശാസ്ത്രം എഴുതിയ വരാഹമിഹിരൻ വരെ ആ ചങ്ങലയിലെ കണ്ണികൾ നീളുന്നു . എ.ഡി. പതിനാലാം   നൂറ്റാണ്ടിൽ കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ (പണ്ട് സംഗമഗ്രാമം എന്ന് അറിയപ്പെട്ടിരുന്നു) ജനിച്ച ഇരിങ്ങാടപ്പിള്ളി മാധവൻ നമ്പൂതിരിയാണ് ആദ്യമായി പൈ എന്ന അളവിൻറ്റെ വില കണക്കു കൂട്ടിയതു. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് മാത്തമാറ്റിക്സ് (മാധവൻറെ കളികൾ) എന്ന വാക്ക് ഉണ്ടായതു എന്ന് വിശ്വസിക്കപ്പെടുന്നു . പൈ യുടെ വില കണ്ടു പിടിക്കുന്ന സിദ്ധാന്തത്തിനു മാധവ - ഗ്രിഗറി സിദ്ധാന്തം എന്ന് പേര് വന്നത് ഇതിനാലാണെന്നു പറയുന്നു . 

ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അത്‌ കണ്ടെത്തിയത് ഇദ്ദേഹമാണ്‌. 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചു‌. ജെയിംസ്‌ ഗ്രിഗറിലെബനിറ്റ്‌സ്‌ലാംബെർട്ട്‌ തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ ഇതേ മാർഗ്ഗത്തിലൂടെ വൃത്തപരിധി നിർണയിക്കാനുള്ള രീതി കണ്ടെത്തിയത്‌ മൂന്നു നൂറ്റാണ്ടിനു ശേഷം മാത്രമായിരുന്നു.



Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????