ഇടുക്കിക്കും തീവണ്ടിയോ????
മൂന്നാർ റെയിൽവെ
മൂന്നാറിൽ 1909 മുതൽ 1924വരെ ഉണ്ടായിരുന്ന റെയിൽവേ ആണ് മൂന്നാർ റെയിൽവേ അല്ലെങ്കിൽ കുണ്ടല വാലി റെയിൽവേ എന്നറിയപ്പെടുന്നത്.സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഇത്.ജി എസ് ഗില്ലിസ് എന്ന ബ്രിട്ടീഷ് എഞ്ചിനീയർ ആണ് ഈ മോണോറെയിൽ സംവിധാനം നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി (610 mm) വീതിയുള്ള നാരോ ഗേജ് ആക്കിമാറ്റി. 1924 വരെ പ്രവർത്തന ക്ഷമമായിരുന്ന മൂന്നാർ റെയിൽവേ 1924 ൽ കേരളത്തിൽ ഉണ്ടായ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയത്തിൽ തകർന്നു.
കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി.
കുണ്ടളവാലി റെയിൽവേ’ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റയിൽ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂർണമായി ഇല്ലാതാക്കി. പാലങ്ങൾ തകർന്നു. റെയിൽപാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എൻജിനുകളും ഒലിച്ചുപോയി. തേയില ഫാക്ടറികൾ നശിച്ചു. തേയില കൊണ്ടുപോകാനായി 1902-ൽ സ്ഥാപിച്ച റയിൽപ്പാത മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിൻറെ അതിർത്തിയായ ടോപ്‌സ്റ്റേഷൻ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനിൽ നിന്ന് റോപ്പ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടർന്ന് കപ്പലിൽ ചരക്ക് കയറ്റിവിടുന്നതിനായി തൂത്തുക്കുടി തുറമുഖത്തെത്തിച്ചിരുന്നു.
ഈ റെയിൽവേ സ്റ്റേഷൻ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാൻ സാധിക്കും .
ഈ റെയിൽവേ സ്റ്റേഷൻ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാൻ സാധിക്കും .


Comments
Post a Comment