ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ






കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ 64 ഏക്കറിൽ സ്ഥിതി ചെയ്യുന്ന  ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എർത്ത്സ് സെന്റർ അഥവാ ജടായു നേച്ചർ പാർക്ക്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണു നിർമ്മാണം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. രാമായണത്തിലെ ജടായുവിന്റേതായ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്.

നൂറുകോടി ചിലവിൽ പണിതുയർത്തിയ  പാർക്കിൽ ഒരു 6D തീയേറ്റർ,മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ സംവിധാനം,ഒരു ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട് . അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമാണ്.
ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിർമിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളിൽ പച്ചപ്പ് നിറഞ്ഞുവളർന്നു. 

കേരളത്തിൽ നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് രാജീവ് അഞ്ചൽ. 1997-ലെ ഓസ്കർ പുരസ്കാരത്തിനുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ ഗുരു സം‌വിധാനം ചെയ്തത് രാജീവ് അഞ്ചലാണ്. കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്താണ് രാജീവ് അഞ്ചൽ ജനിച്ചത്. ഇൻറർനാഷ്ണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബിന്റെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ് അഞ്ചൽ



Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????

'ഉംപുന്‍'- പേര് നിര്‍ദേശിച്ചതാര്?