കുവൈറ്റ് യുദ്ധവും ഇന്ത്യൻ രക്ഷ ദൗത്യവും
1990 ൽ ഇറാക്ക് പ്രസിഡന്റ് സദ്ധാം ഹുസൈൻ കുവൈറ്റിനെ ആക്രമിച്ചപ്പോൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ അന്നത്തെ ഇന്ത്യ ഗവണ്മെന്റ് സ്വീകരിച്ച രക്ഷാദൗത്യമാണ് ലോകത്തെ ഏറ്റവും വലിയ രക്ഷാദൗത്യമായി അറിയപ്പെടുന്നത്.യുദ്ധഭൂമിയിൽ നിന്നും ഏതാണ്ട് 1 ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാരെ അന്ന് രക്ഷിക്കാൻ ഈ ദൗത്യം കൊണ്ട് സാധിച്ചു.
V.P.SINGH
SADDAM HUSSAIN
1990ൽ സദ്ദാം അറബ് ലീഗ് രാജ്യങ്ങളോടുള്ള തൻറെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു. മറ്റു അറബ് രാജ്യങ്ങൾ അമേരിക്കയെ പിന്തുണയ്ക്കുന്നതായും അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും സദ്ദാം ആരോപിച്ചുകൊണ്ട് കുവൈറ്റിനെയും UAEയെയും വെല്ലുവിളിക്കാനും സദ്ദാം മുതിർന്നു. തുടർന്ന് കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങളുംയുധക്കപ്പലുകളും ഗൾഫ് മേഖലയിലേയ്ക്ക് അയയ്ക്കപ്പെട്ടു. തുടർന്ന് ഇറാഖിലെ അമേരിക്കൻ അംബാസ്സഡർ ഏപ്രിൽ ഗ്ലാസ്പൈയുമായി സദാം നടത്തിയ ചർച്ചയിൽ അമേരിക്കയുമായി തങ്ങൾക്ക് യാതൊരുവിധ ശത്രുതയും ഇല്ലെന്നും, എന്നാൽ അമേരിക്കയുടെ സഹായത്തോടെയോ അല്ലാതെയോ മറ്റു അറബ് രാജ്യങ്ങൾ നടത്തുന്ന എന്ത് ആക്രമണത്തെയും ഇറാഖ് തകർത്തുതോൽപ്പിക്കുമെന്നും സദാം അറിയിച്ചു. ഇറാഖ് രാജ്യത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്നും, ഇറാഖിന്റെ ആന്തരികവിഷയങ്ങളിൽ തങ്ങൾക്ക് താല്പര്യമില്ലെങ്കിലും ഒരു യുധപരമായ നീക്കമുണ്ടായാൽ അത് തങ്ങളെ അതിലിടപെടാൻ പ്രേരിപ്പിക്കുമെന്നും സദ്ദാമിനുള്ള മറുപടിയായി ഏപ്രിൽ ഗ്ലാസ്പൈ അറിയിച്ചു. കുവൈറ്റുമായി ഒരു അവസാനഘട്ട സന്ധിസംഭാഷണം നടത്താമെന്ന സദ്ദാമിന്റെ ഉറപ്പിന്മേൽ ആ ചർച്ച അവസാനിച്ചു. ഒരാഴ്ചയ്ക്കുശേഷം, ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാരക്കിന്റെ മധ്യസ്ഥതയിൽ ചേർന്ന അറബ്-ലീഗ് സമാധാനചർച്ചകളും കൃത്യമായ ഫലംകണ്ടില്ല.
റുമൈലാ എണ്ണപ്പാടങ്ങളിൽ കുവൈറ്റ് മൂലമുണ്ടായ നഷ്ടനു പകരമായി 10 ബില്ല്യൻ ഡോളർ വേണമെന്ന് സദ്ദാം കുവൈറ്റിനോട് ആവശ്യപ്പെട്ടു. എന്നാൽ 9 ബില്ല്യൻ ഡോളർ മാത്രമേ തരാനാകൂ എന്നായിരുന്നു കുവൈറ്റിന്റെ മറുപടി. മണിക്കൂറുകൾക്കകംതന്നെ കുവൈറ്റിനെ ആക്രമിക്കാനുള്ള സൈനികനടപടി സദ്ദാം എടുക്കുകയാനുണ്ടായത്.
അന്നത്തെ പ്രധാനമന്ത്രി ശ്രീ വി.പി.സിംഗിന്റെ നേതൃത്വത്തിലാണ് ഈ രക്ഷാദൗത്യത്തിന് നടപടികൾ എടുത്തത്.ആ കാലത്തു ലോകത് ഏറ്റവും കൂടുതൽ ആളുകളെ ഒഴിപ്പിച്ച വിമാന കമ്പനി എന്ന ഖ്യാതി എയർ ഇന്ത്യക്കു ലഭിച്ചു.


Comments
Post a Comment