തടങ്കൽ കേന്ദ്രത്തിൽ നിന്നും ഐഐടിയിലേക്കുള്ള യാത്ര


ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ക്യാമ്പായിരുന്നു ഹിജ്ലി തടങ്കൽപ്പാളയം .ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് രാജ് പോരാട്ടത്തിൽ ഈ തടങ്കൽപ്പാളയം വലിയ പങ്ക് വഹിച്ചു. പശ്ചിമ ബംഗാളിലെ ഖരഗ്പൂരിനടുത്തുള്ള ഹിജ്ലി പ്രദേശതാണ് ഇത് സ്ഥിതി ചെയ്യുന്നത്.

സായുധസമരത്തിലോ സഹകരണ പ്രസ്ഥാനത്തിലോ പങ്കെടുത്തവരിൽ ഒരു വലിയ കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഇവരെ സാധാരണ ജയിലുകളിൽ താമസിപ്പിക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. ആയതിനാൽ ബ്രിട്ടീഷുകാർ ചില തടങ്കൽ  ക്യാമ്പുകൾ അഥവാ തടങ്കൽപ്പാളയങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ആദ്യത്തേത് ബക്സ ഫോർട്ടിനിലും തുടർന്ന് 1930 ൽ ഹിജ്ലിയിലും  ആയിരുന്നു. 



ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ഒരു പ്രധാന നിമിഷം 1931 ൽ ഇവിടെ സംഭവിച്ചു. രണ്ടു നിരായുധരായ തടവുകാരായ സന്തോഷ് കുമാർ മിത്രയെയും താരകേശ്വർ സെൻഗുപ്തയെയും ബ്രിട്ടീഷ് പോലീസ് വെടിവെച്ചുകൊന്നു.സുഭാഷ് ചന്ദ്ര ബോസ് അവരുടെ ശരീരം ഏറ്റുവാങ്ങാൻ ഹിജ്ലിയിലേക്ക് വന്നു. നൊബേൽ ജേതാവ് രബീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രാജിൻറെ ഈ  സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. പിന്നീട് ഹിജ്ലി ഫയറിംഗ് എന്ന് വിളിക്കപ്പെട്ട ഈ വെടിവെപ്പ്, ജയിൽ / തടങ്കൽ ക്യാമ്പിലുള്ള പോലീസ് വെടിവെപ്പിലെ ഏക സംഭവം മാത്രമാണ്.

1951ൽആരംഭിച്ച ഖരഗ്‌പൂർ IIT യുടെ ജന്മസ്ഥലമാണ് ഈ ക്യാമ്പ്.

ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഐ.ഐ.ടി. യാണ്  IIT
KHARAGPUR.


Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????