എത്രപേർക്കറിയാം ക്യാന്സറിനുള്ള മരുന്നുണ്ടാക്കുന്ന നമ്മുടെ വീട്ടുമുറ്റത്തെ ഈ ചെടിയെ???







കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി (ഇംഗ്ലീഷ്:Periwinkle). ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. ഭാരതം ജന്മദേശമായ നിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തിൽ നട്ടുവളർത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം Catharanthus roseus എന്നാണ്. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശം. അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് 
ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്. 

രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.ബംഗാളിൽ ഇത് നയൻതാര എന്ന് അറിയപ്പെടുന്നു.


എല്ലാ ഋതുക്കളിലും പുഷ്പിക്കുന്നതിനാലാണ് ഇത് നിത്യകല്യാണി എന്ന് അറിയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും ഈ സസ്യത്തിൽ പുഷ്പങ്ങൾ ഉണ്ടാകും.

നിത്യകല്യാണിഉഷമലരി എന്നീ സംസ്കൃതനാമങ്ങൾക്ക് പുറമേ കേരളത്തിൽ ഈ ചെടി ശവംനാറി എന്ന പേരുമുണ്ട്.

അർബുദ ചികിത്സക്കുപയോഗിക്കുന്ന വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നുണ്ട്. ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണംകുറക്കുന്നതായി കണ്ടെത്തിയതിനെതുടർന്നുള്ള പരീക്ഷണങ്ങളാണ്‌ കാൻസർ ചികിത്സക്ക് ഇതിന്റെ ആൽക്കലോയിഡുകൾ ഉപയോഗിക്കാം എന്ന നിഗമനത്തിലെത്തിച്ചത്. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ മരുന്നു നിർമ്മിച്ചുവരുന്നു.രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു .ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും .ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം ,കൃമി എന്നിവ ഇല്ലാതാകും . മുറിവിൽ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിർത്താൻ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാൽ മതി . പ്രമേഹ ചികിത്സയ്ക്കുള്ള നാടൻ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു. ശവംനാറി ചെടിയുടെ ഇലകൾ പ്രമേഹത്തിനുള്ള ഉത്തമ മരുന്നായി ആയുർവേദ ആചാര്യൻമാർ നിഷ്ക്കർഷിക്കുന്നു.

Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????