നിങ്ങൾക്കറിയാമോ ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ഇന്ത്യയിലാണെന്നു???
അസമിലെ ബ്രഹ്മപുത്ര നദിയിലെ ഒരു നദി ദ്വീപാണ് മജൂലി, 2016 ൽ ഇത് ഇന്ത്യയിലെ ആദ്യത്തെ ദ്വീപ് ജില്ലയായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 880 ചതുരശ്ര കിലോമീറ്റർ (340 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ടായിരുന്നുവെങ്കിലും മണ്ണൊലിപ്പ് മൂലം അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു, 2014 ലെ കണക്കനുസരിച്ച് ഇത് 352 ചതുരശ്ര കിലോമീറ്റർ (136 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ നദീതീരമായി മജൂലിയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പട്ടികപ്പെടുത്തി.
അസമിസ് ഭാഷയിൽ ‘മജൂലി’യെന്നാൽ രണ്ടു സമാന്തര തീരങ്ങളുടെ മധ്യേയുള്ള പ്രദേശം എന്നാണർഥം. അതായത് ബ്രഹ്മപുത്രാ നദിയുെടയും ബ്രഹ്മപുത്രയുടെ കൈവഴിയായ ബുർഹിദിഹിങ് നദിയുെടയും ഇടക്കാണ് മജൂലി. ‘ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്’; ഒരൊറ്റ വാചകത്തിൽ മജൂലിയെ നമുക്കിങ്ങനെ വിശേഷിപ്പിക്കാം. അസമിലെ ജോർഹാട്ട് ടൗണിൽനിന്ന് ഏകദേശം 15 കി.മീറ്റർ സഞ്ചരിച്ചാൽ നിമതിഘട്ടിലെത്താം. അവിടെനിന്ന് തോണി മാർഗം മജൂലിയിലെ കമലബാരിയിൽ എത്തിച്ചേരാൻ സാധിക്കും. രാവിലെ ഏഴുമുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെ നിമതിഘട്ടിൽനിന്ന് കമലാബാരിയിലേക്ക് തോണി സർവിസുമുണ്ട്. സസ്യജാലങ്ങളാൽ അനുഗൃഹീതമാണിവിടം. വയൽ നായ്ക്കൻ പക്ഷി, പെലിക്കൻ പക്ഷി, സൈബീരിയൻ കൊക്ക്, ചെറിയ ചൂളാൻ എരണ്ട (ലസർ വിസിലിങ് ഡക്ക്) എന്നിവയെ നിങ്ങൾക്കവിടെ കാണാം. 144 ഗ്രാമങ്ങളിലായി 150,000 പേർ മജൂലിയിൽ താമസിക്കുന്നുണ്ട്. എല്ലാ അർഥത്തിലും ബ്രഹ്മപുത്രയുടെ മകളാണ് മജൂലി. ബ്രഹ്മപുത്രയിലെ ജലത്തെ ആശ്രയിച്ചാണ് മജൂലിയിലെ കൃഷിയെല്ലാം. അരിയും പഴങ്ങളും പച്ചക്കറികളും മജൂലിയിൽ കൃഷി ചെയ്തുവരുന്നു. കൃഷിക്കുപുറമെ മുള കൊണ്ടുണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ നിർമാണവും ഇവിടത്തുകാരുടെ തൊഴിലാണ്. മത്സ്യബന്ധനവും ദ്വീപുകാരുടെ പ്രധാന വരുമാന മാർഗമാണ്.മുഖംമൂടി നിർമാണത്തിൽ വൈദഗ്ധ്യം നേടിയവരാണ് മജൂലി വാസികൾ. മണ്ണ്, കോട്ടൺതുണി, ചാണകം, പച്ചക്കറികളുടെ നിറം എന്നിവകൊണ്ടാണ് മുഖംമൂടികൾ നിർമിക്കുന്നത്. മുളയുടെ കമ്പുകളിൽ കുത്തി നിർത്തി മുള കൊണ്ടും പുല്ല് കൊണ്ടും നിർമിച്ച മനോഹരമായ വീടുകൾ മജൂലിയിൽ കാണാം. വർഷങ്ങൾക്കുമുമ്പ് അരുണാചൽപ്രദേശിൽനിന്നും കുടിയേറിയ മിസിങ് എന്ന വിഭാഗക്കാരാണ് ഇത്തരം വീടുകൾ പണിയുന്നത്.

Comments
Post a Comment