എത്രപേർക്കറിയാം വാക്‌സിൻ എന്ന പദം ഉണ്ടായ കഥ?





മനുഷ്യരിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് വസൂരി (സ്മോൾ പോക്സ്). വരിയോല (വരിയോല മൈനർ, വരിയോല മേജർ) എന്നീ വൈറസുകൾ ആണ് ഈ രോഗത്തിനു കാരണം.മലയാളത്തിൽ അകമലരി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ശരീരത്തിൽ ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകളിൽ കേന്ദ്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകൾ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും.
സ്മോൾ പോക്സ് എന്ന പേര് പതിനഞ്ചാം നൂട്ടണ്ടിൽ ബ്രിട്ടനിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടത് "ഗ്രേറ്റ് പോക്സുമായി" (സിഫിലിസ്) വേർതിരിക്കാനായിരുന്നു. 1977 ഒക്റ്റോബർ 26-നാണ് സ്വാഭാവികമായി ഉണ്ടാകുന്ന അവസാന വസൂരീ രോഗബാധയുണ്ടായത്. 
ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ (Edward Jenner),  (17 മെയ് 1749 – 26 ജനുവരി 1823). രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു.

തന്റെ പ്രാക്ടീസിനിടെ ഗോവസൂരി പിടിപെട്ട നിരവധിയാളുകളെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടി വന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ഗോവസൂരി പിടിപെടുന്ന ഒരാൾക്ക് ഒരിക്കലും സൂരി ഉണ്ടാകുകയില്ലെന്നായിരുന്നു. ജെന്നർ ഈ കാര്യത്തെക്കുറിച്ച് നിരന്തര പരീക്ഷണങ്ങൾ നടത്തി. വാക്സിനിയ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ഗോവസൂരി എന്നാണ്. 1796 മേയ് 14ന് എട്ടുവയസ്സുള്ള ജെയിംസ് ഫിപ്സ് (James Phipps) എന്ന കുട്ടിക്ക് ജെന്നർ ഗോവസൂരി പ്രയോഗം നടത്തി. ഗോവസൂരി പിടിപെട്ട ഒരു കറവക്കാരിയുടെ ശരീരത്തിൽ നിന്നും എടുത്ത ചലമാണ് കുത്തിവച്ചത്. അതിനുശേഷം ജൂലൈ ഒന്നാം തീയതി ആ കുട്ടിയുടെ ദേഹത്ത് ശക്തിയായ മസൂരി ബാധിച്ച ആളിന്റെ ദേഹത്തുനിന്നുമുള്ള ചലം കുത്തിവച്ചു. രണ്ടാഴ്ചയോളം ജെന്നറും ആ കുട്ടിയുടെ അമ്മയും ആകാംക്ഷയോടെ കാത്തിരുന്നു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് മറ്റു പലരിലും ഇതേ പരീക്ഷണങ്ങൾ തുടർന്നു. ഈ സമ്പ്രദായത്തിന് ജെന്നർ വാക്സിനേഷൻ എന്നു പേരും നൽകി. 1798-ൽ ഗോവസൂരി പ്രയോഗത്തെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തി.



Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????