വവ്വാലുകളെ ദൈവമായിക്കണ്ട് ആരാധിക്കുന്ന ഇന്ത്യയിലെ ഈ ഗ്രാമത്തെ കുറിച്ചറിയാം....








നിപ്പയ്ക്ക് ശേഷം വൈറസുകളുടെ കലവറയായ വവ്വാലുകളില്‍നിന്ന് അകലം പാലിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, അവയെ വവ്വാലുകളെ ഇപ്പോഴും സ്വന്തമായി കണ്ട് ഊട്ടിവളര്‍ത്തുന്ന ഒരു ഗ്രാമം നമ്മുടെ ഇന്ത്യയിലുണ്ട്. ഭുവനേശ്വറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയഗ്രാമമായ കാബാതബന്ധ് ആണത്.

ആ ഗ്രാമത്തിലുള്ള ഒരു ശിവക്ഷേത്രത്തിനടുത്തുള്ള വൃക്ഷങ്ങളില്‍ ആയിരക്കണക്കിന് വവ്വാലുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. കൊറോണ വൈറസ് പോലുള്ള അപകടകരമായ വൈറസുകളുടെ പ്രഭവകേന്ദ്രമായ വവ്വാലുകളെ പക്ഷേ ഗ്രാമീണര്‍ തന്നെയാണ് അവിടെ സംരക്ഷിച്ചുപോരുന്നത്.

 

അതിന് പിന്നില്‍ 70 വര്‍ഷത്തോളം പഴക്കമുള്ള ഒരാചാരമുണ്ട്, വിശ്വാസമുണ്ട്. വവ്വാലുകള്‍ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവയെ രക്ഷകരായാണ് ഗ്രാമത്തിലുള്ളവര്‍ കാണുന്നത്. ബൈതരണി നദിയുടെ തീരത്തുള്ള ആല്‍മരങ്ങള്‍ സദാ ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കലമ്ബലുകള്‍ ഗ്രാമീണരുടെ കാതുകളില്‍ മനോഹരസംഗീതമായി മുഴങ്ങുന്നു.

വവ്വാലുകള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമെന്നാണ് അവിടത്തുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട്, അവയെ ദൈവത്തെ പോലെ കണ്ട് അവര്‍ കുമ്ബിടുന്നു. "1999 -ലെ ചുഴലിക്കാറ്റില്‍, വവ്വാലുകള്‍ മരങ്ങളില്‍ നിന്ന് ഒന്നിച്ച്‌ പറന്നുയര്‍ന്നു. ഒരു വലിയ പ്രകൃതിദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കി അതിനെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. കഴിഞ്ഞ 70 വര്‍ഷമായി  ഗ്രാമത്തിന്റെ ഭാഗമാണ് ഈ വവ്വാലുകള്‍. അവയ്ക്ക് പതിവായി ഭക്ഷണം നല്‍കുന്നു. വവ്വാലുകളെ കഴിക്കുന്നത് ശ്വാസോച്ഛ്വാസ രോഗങ്ങള്‍, ആസ്ത്മ പോലുള്ളവയ്ക്ക് നല്ല മരുന്നാണ് എന്നവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുകാലത്ത് വവ്വാലുകളെ വേട്ടയാടുന്നത് അവിടെ പതിവായിരുന്നു. എന്നാല്‍, പിന്നീട് ജനങ്ങള്‍ അതിനെതിരെ പ്രചരണം നടത്തുകയും വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്‍തു.

വവ്വാലുകളെ സമൃദ്ധിയുടെയും നല്ല കാലത്തിന്റെയും പ്രതീകങ്ങളായാണ് ഗ്രാമീണര്‍ കാണുന്നത്. ഇതൊന്നും കൂടാതെ, വവ്വാലുകളുടെ ഈ കൂട്ടം കാണാന്‍ അനേകം വിനോദ സഞ്ചാരികളും വര്‍ഷാവര്‍ഷം ആ ഗ്രാമത്തില്‍ വരുന്നു. ചൂടുകാലമായാല്‍ അവയെ കടുത്ത വെയില്‍ നിന്ന് സംരക്ഷിയ്ക്കാന്‍ അഗ്നിശമന സേന വവ്വാലുകളുടെ മേല്‍ വെള്ളം തളിച്ചുകൊടുക്കുന്നു. കൊറോണ വൈറസ് എന്ന മഹാമാരി വവ്വാലുകള്‍ വഴി മനുഷ്യരിലേയ്ക്ക് നേരിട്ട് ബാധിച്ചതായി തെളിവുകളൊന്നുമില്ലെന്നും, പിന്നെ എന്തിനാണ് അവയെ ഭയക്കുന്നതെന്നാണ് അവിടത്തുകാരുടെ ചോദ്യം. നൂറ്റാണ്ടുകളായ വിശ്വാസത്തിന്റെ തണലില്‍ ആ വവ്വാലുകളെ പൊന്നുപോലെ നോക്കിവളര്‍ത്തുകയാണ് ആ ഗ്രാമം. വവ്വാലുകളെ ദൈവമായി കണക്കാക്കുന്ന ആ സമൂഹം അവയെ സംരക്ഷിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നു.


Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????

'ഉംപുന്‍'- പേര് നിര്‍ദേശിച്ചതാര്?