Posts

തടങ്കൽ കേന്ദ്രത്തിൽ നിന്നും ഐഐടിയിലേക്കുള്ള യാത്ര

Image
ബ്രിട്ടീഷ് ഭരണകാലത്തെ  ഒരു ക്യാമ്പായിരുന്നു  ഹിജ്ലി തടങ്കൽപ്പാളയം   . ഇരുപതാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ  ബ്രിട്ടീഷ് രാജ്  പോരാട്ടത്തിൽ ഈ  തടങ്കൽപ്പാളയം  വലിയ പങ്ക് വഹിച്ചു.  പശ്ചിമ ബംഗാളിലെ  ഖരഗ്പൂരിനടുത്തുള്ള ഹിജ്ലി പ്രദേശതാണ് ഇത് സ്ഥിതി ചെയ്യുന്നത്. സായുധസമരത്തിലോ സഹകരണ പ്രസ്ഥാനത്തിലോ പങ്കെടുത്തവരിൽ ഒരു വലിയ കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഇവരെ സാധാരണ ജയിലുകളിൽ താമസിപ്പിക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. ആയതിനാൽ ബ്രിട്ടീഷുകാർ ചില തടങ്ക ൽ   ക്യാമ്പുകൾ അഥവാ  തടങ്കൽ പ്പാളയങ്ങൾ  സ്ഥാപിക്കാൻ തീരുമാനിച്ചു. ആദ്യത്തേത് ബക്സ ഫോർട്ടിനിലും തുടർന്ന് 1930 ൽ ഹിജ്ലി യിലും   ആയിരുന്നു.  ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ഒരു പ്രധാന നിമിഷം 1931 ൽ ഇവിടെ സംഭവിച്ചു. രണ്ടു നിരായുധരായ തടവുകാരായ  സന്തോഷ് കുമാർ മിത്രയെയും   താരകേശ്വർ സെൻഗുപ്തയെയും  ബ്രിട്ടീഷ് പോലീസ് വെടിവെച്ചുകൊന്നു. സുഭാഷ് ചന്ദ്ര ബോസ്  അവരുടെ ശരീരം ഏറ്റുവാങ്ങാൻ ഹിജ്ലിയിലേക്ക് വന്നു.  നൊബേൽ  ജേതാവ്  രബീന്ദ്രനാഥ് ടാഗോ...

സാക്ഷരതാ പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ

Image
1969 മുതൽ ആഗോള തലത്തിൽ തുടങ്ങിയ സാർവത്രിക സാക്ഷരതാ യജ്ഞത്തിന്റെ ചുവടു പിടിച്ചു ഇന്ത്യയിലും കേരളത്തിലും സാക്ഷരതാ പ്രസ്ഥാനങ്ങൾ തുടങ്ങി.1980 കളിൽ കേരളത്തിലെ എറണാകുളം കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചു കേരളം ശാസ്ത്ര സാഹിത്യ പരിഷദ് നടത്തിയ ക്ലാസ്സുകളുടെ ബലമായി നിരവധി നിരക്ഷരരായ ആളുകളെ സാക്ഷരതയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്താൻ സാധിച്ചു . ഈ സാക്ഷരതാ യജ്ഞത്തിന്റെ തേരാളിയായിരുന്നു ചേലക്കോടൻ ഐഷ . തൻ്റെ അറുപതാം വയസ്സിൽ യാതൊരു പ്രാഥമിക സംവിധാനങ്ങളും കൂടാതെ സ്വ പ്രയത്നം കൊണ്ട് പ്ലസ് ടു പരീക്ഷ പാസ്സായ വ്യക്തിയാണ് ചേലക്കോടൻ ആയിഷ .അവർക്കു നിരവധി ദേശീയ - സംസ്ഥാന പുരസ്കാരങ്ങളും നേടാനായിട്ടുണ്ട് . 1991 ഏപ്രിൽ 18 നു കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു ഒത്തു കൂടിയ ജന സാഗരത്തെ സാക്ഷിയാക്കി അന്നത്തെ മുഖ്യ മന്ത്രി ഇ.കെ.നായനാരോടൊപ്പം കേരളത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചത് ചേലക്കോടൻ ആയിഷ ആയിരുന്നു .

തിരുനാവായ മണപ്പുറത്തെ മഹാവിസ്മയം......

Image
നിലപാട് തറ  ഭാരതപ്പുഴയുടെ തീരത്തു തിരുനാവായയിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തപ്പെട്ടിരുന്ന വാണിജ്യ മേളയായിരുന്നു മാമാങ്കം. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിനടുത്തായിരുന്നു ഈ മഹാ മേള നടന്നിരുന്നത്. മാമാങ്കത്തിൻറെ ഉത്ഭവത്തെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.എന്നാലും ചേരമാൻ പെരുമാളിന്റെ ഭരണകാലാവധിയായ 12 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്സവം നടന്നിരുന്നത് എന്ന വാദത്തിനാണ് പ്രാബല്യം കൂടുതൽ. ഓരോ 12 വർഷം കൂടുമ്പോളും പുതിയ പെരുമാളിനെ തിരഞ്ഞെടുക്കാൻ വേണ്ടി ആരംഭിച്ച മഹാമഹം ആണ് മാമാങ്കം . മാഘ മാസത്തിലെ ( മകര മാസത്തിലെ ) മകം നാളിൽ നടന്നിരുന്ന ഉത്സവം  എന്നുള്ളത് ലോപിച്ചാണ് മാമാങ്കം എന്ന് ആയിത്തീർന്നു എന്ന് പറയപ്പെടുന്നു. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യ...

മലയാള സാഹിത്യത്തിലെ പ്രഥമ ഗണനീയൻ

Image
മലയാള സാഹിത്യത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പേരാണ് അപ്പു നെടുങ്ങാടി.മലയാള നോവൽ മേഖലക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ് എന്ന് പറയാം . മലയാളത്തിലെ ആദ്യ നോവൽ ആയ 'കുന്ദലത' യുടെ കർത്താവാണ് അപ്പു നെടുങ്ങാടി .  കോഴിക്കോട് ജില്ലയിലെ മാങ്കാവ് പുതിയപറമ്പിൽ തലക്കോടി മഠത്തിൽ കുഞ്ചുക്കുട്ടികോവിലമ്മയുടെയും സാമൂതിരികോവിലകത്തെ മാനവിക്രമൻ തമ്പുരാൻറെയും മകനായി 1860 ഒക്ടോബർ 11 നു ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും  കേരളവിദ്യാശാലയിലും  (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി.  1899-ൽ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.

പ്ലാസി മരചുവട്ടിലെ മഹായുദ്ധം

Image
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി   ബംഗാൾ നവാബിന്റെയും  അദ്ദേഹത്തിന്റെ  ഫ്രഞ്ച് സഖ്യകക്ഷികളുടെയും  മേൽ നേടിയ നിർണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു  പ്ലാസ്സി യുദ്ധം  . അടുത്ത രണ്ടു നൂറ്റാണ്ടിൽ  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ   ഈ യുദ്ധം നിർണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു .   1757   ജൂൺ 23 -നു  പശ്ചിമ ബംഗാളിലെ   ഭാഗിരഥി നദിയുടെ  തീരത്തുള്ള  പലാശി  എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്.  കൽക്കത്തയ്ക്ക്  150 കിലോമീറ്റർ വടക്കായി അന്ന്  ബംഗാൾ നവാബിന്റെ  തലസ്ഥാനമായിരുന്ന  മൂർഷിദാബാദിനു സമീപത്താണ്  പലാശി. പലാശി എന്നതിനെ ഇംഗ്ലീഷുകാർ പ്ലാസി എന്ന് ഉച്ചരിച്ചാണ്‌ പ്ലാസി യുദ്ധം എന്ന നാമം ഈ യുദ്ധത്തിനു വന്നു ചേർന്നത്. പലാശി എന്ന പേര്‌ വന്നതാകട്ടെ പലാശ് എന്ന ചുവന്ന പൂ വിരിയുന്ന ഒരു മരത്തിൽ നിന്നാണ്‌ ( കാട്ടുതീ  എന്നും ഈ ചെടി അറിയപ്പെടുന്നു).  ഹോളി  ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ നിർമ്മിക്കുന്നതിന്‌ ഈ പൂവ് ഉപയോഗിക്കുന്നു യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര ന...

പൈ യുടെ വിലയറിഞ്ഞ തൃശ്ശൂർക്കാരൻ..........

Image
ഗണിത - ജ്യോതിശാസ്ത്ര പഠന മേഖലകൾക്ക് ഭാരതം നൽകിയ സംഭാവനകൾ വർണനാതീതമാണ്. അക്ഷരലക്ഷം ഗണിതം എഴുതിയ വാൽമീകി മുതൽ ഹോരാശാസ്ത്രം എഴുതിയ വരാഹമിഹിരൻ വരെ ആ ചങ്ങലയിലെ കണ്ണികൾ നീളുന്നു . എ.ഡി. പതിനാലാം   നൂറ്റാണ്ടിൽ കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ (പണ്ട് സംഗമഗ്രാമം എന്ന് അറിയപ്പെട്ടിരുന്നു) ജനിച്ച ഇരിങ്ങാടപ്പിള്ളി മാധവൻ നമ്പൂതിരിയാണ് ആദ്യമായി പൈ എന്ന അളവിൻറ്റെ വില കണക്കു കൂട്ടിയതു. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് മാത്തമാറ്റിക്സ് (മാധവൻറെ കളികൾ) എന്ന വാക്ക് ഉണ്ടായതു എന്ന് വിശ്വസിക്കപ്പെടുന്നു . പൈ യുടെ വില കണ്ടു പിടിക്കുന്ന സിദ്ധാന്തത്തിനു മാധവ - ഗ്രിഗറി സിദ്ധാന്തം എന്ന് പേര് വന്നത് ഇതിനാലാണെന്നു പറയുന്നു .  ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു  അനന്തശ്രേണി  ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അത്‌ കണ്ടെത്തിയത് ഇദ്ദേഹമാണ്‌ . 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കര...

ഇടുക്കിക്കും തീവണ്ടിയോ????

Image
മൂന്നാർ റെയിൽവെ മൂന്നാറിൽ  1909 മുതൽ 1924വരെ ഉണ്ടായിരുന്ന റെയിൽവേ ആണ്  മൂന്നാർ റെയിൽവേ  അല്ലെങ്കിൽ  കുണ്ടല വാലി റെയിൽവേ  എന്നറിയപ്പെടുന്നത് . സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഇത്. ജി എസ് ഗില്ലിസ് എന്ന ബ്രിട്ടീഷ് എഞ്ചിനീയർ ആണ് ഈ മോണോറെയിൽ സംവിധാനം നിർമ്മിച്ചത്.     ഇന്ത്യയിലെ ആദ്യത്തെ  മോണോ റെയിൽ സിസ്റ്റം  ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി (610 mm) വീതിയുള്ള നാരോ ഗേജ് ആക്കിമാറ്റി. 1924 വരെ പ്രവർത്തന ക്ഷമമായിരുന്ന മൂന്നാർ റെയിൽവേ 1924 ൽ കേരളത്തിൽ ഉണ്ടായ  തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം  എന്നറിയപ്പെടുന്ന പ്രളയത്തിൽ തകർന്നു. കേരളത്തിൽ  1924  ജൂലൈ - ഓഗസ്റ്റ്‌  മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ്  തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം .  കൊല്ലവർഷം  1099ലാണ്   ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ  കേരളം  കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099  കർക്കിടകമാസം  ഒന്നിന് തുടങ്ങി മൂന്നാഴ്ചയ...